ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് അന്തരിച്ചു


കൊച്ചി: ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് രമേശ് അന്തരിച്ചു. നിലവിൽ ബിഗ്‌ബോസ് മലയാളം ഷോയിൽ‍ മത്സരാർ‍ത്ഥിയാണ്  ഭാഗ്യലക്ഷ്മി. രമേശ് അന്തരിച്ച വാർ‍ത്ത ബിഗ്‌ബോസ് കൺഫെഷൻ റൂമിലേക്ക് വിളിച്ച് പറഞ്ഞതിനു ശേഷം ബിഗ്‌ബോസ് വീട് ശോകമൂകമായി. മകൻ സച്ചിൻ വിളിച്ച് ഒരു ദുഃഖവാർ‍ത്ത അറിയിച്ചെന്ന് പറഞ്ഞു കൊണ്ടായിരുന്നു സങ്കടവാർ‍ത്ത ഭാഗ്യലക്ഷ്മിയെ അറിയിച്ചത്. മാനസികമായി തകർ‍ന്ന ഭാഗ്യലക്ഷ്മി പൊട്ടിക്കരയുകയായിരുന്നു.

ഈ അവസരത്തിൽ‍ മക്കളുടെ അടുത്ത് ഫോണിൽ‍ സംസാരിക്കാന്‍ പറ്റുമോ എന്ന് ഭാഗ്യലക്ഷ്മി ബിഗ്‌ബോസിനോട് ചോദിച്ചപ്പോൾ‍ അതിനുള്ള അവസരം നാളെ നൽ‍കാമെന്ന ഉറപ്പായിരുന്നു ബിഗ്‌ബോസ് ഇന്നലെ നൽ‍കിയത്. കാര്യമറിഞ്ഞ മത്സരാർ‍ത്ഥികൾ‍ ഭാഗ്യലക്ഷ്മിയെ സമാധാനിപ്പിക്കാൻ ഒപ്പമുണ്ടായിരുന്നു.

അദ്ദേഹം രണ്ട് വൃക്കകളും പ്രവർ‍ത്തനരഹിതമായ അവസ്ഥയിൽ‍ രോഗാവസ്ഥയിൽ‍ കഴിയുകയായിരുന്നുവെന്നും ഇങ്ങോട്ട് വരുന്നതിന് മുന്പ് പോയി അദ്ദേഹത്തെ കണ്ടു സംസാരിച്ചിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed