കോൺഗ്രസ് മടുത്തെന്ന് താൻ പറഞ്ഞിട്ടില്ല, പിസി ചാക്കോയ്ക്ക് മറുപടിയുമായി കെ. സുധാകരൻ
കണ്ണൂർ: കോൺഗ്രസ് മടുത്തെന്ന് താൻ പറഞ്ഞതായി പി.സി ചാക്കോ വാർത്താസമ്മേളനത്തിൽ പറഞ്ഞത് തെറ്റാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എംപി. കോൺഗ്രസ് മടുത്തെന്ന് താൻ പി.സി ചാക്കോയോട് പറഞ്ഞിട്ടില്ല. പാർട്ടിക്കകത്തെ പോരായ്‌മകൾ സാധാരണയായി സംസാരിക്കാറുണ്ട്. എന്നാൽ ഈ അടുത്ത ദിവസങ്ങളിലൊന്നും പി.സി ചാക്കോയോട് സംസാരിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് പി.സി ചാക്കോ ഇങ്ങനെയൊരു പ്രസ്ഥാവന നടത്തിയത് എന്നറിയില്ല. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ പരിഹരിക്കും. പി.സി ചാക്കോയെ പോലുള്ള ആളുകൾ ഇല്ലാത്ത കാര്യം പറയരുത്. ചാക്കോ എൻസിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ലെന്നും സുധാകരൻ പറഞ്ഞു.

