ചെന്നിത്തലയാകും കള്ളവോട്ട് ചേര്‍ത്തത്, അതാണ് കൃത്യമായ കണക്ക് പറയുന്നത്: കടകംപള്ളി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവാകും കള്ളവോട്ടുകൾ ചേർത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതാകും അദ്ദേഹം കൃത്യമായി കണക്ക് പറയുന്നത്. ആരോപണങ്ങൾ തരംതാണതാണെന്നും കടകംപള്ളി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങളാണ് താൻ ചർച്ചയാക്കുന്നത്. എതിരാളി ആരെന്ന് നോക്കുന്നില്ല. വികസന പ്രശ്നങ്ങളാണ് താൻ ചർച്ച ചെയ്യുന്നത്. എതിർ സ്ഥാനാർത്ഥികളെ ബഹുമാനത്തോടെ കാണുന്നുവെന്നും കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയായ കടകംപള്ളി പറഞ്ഞു.

