ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി


കൊല്ലം: കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ധലം പ്രസിഡന്റുമാരും രാജിവച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ രാജി. കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഉൾപ്പെടെ ഇ മെയിൽ അയച്ചിരുന്നു.

നാലര വർഷക്കാലം ജില്ലയിൽ ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് നേതാക്കൾ പറയുന്നത്. ജില്ലയിൽ കോൺഗ്രസിൻരെ വിജയത്തെ തന്നെ ഇത് ബാധിക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed