മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കോലം കടലിൽ മുക്കി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം


അഴീക്കോട്: മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കോലം ആഴക്കടലിൽ മുക്കി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ കയ്പമംഗലം നിയോജക മണ്ധലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അഴീക്കോട് ജെട്ടിയിൽ നിന്നും ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ബോട്ടിൽ കടലിറങ്ങിയത്.

ആഴക്കടലിലെ കേരളത്തിന്റെ മത്സ്യസന്പത്ത് അമേരിക്കൻ കുത്തകകൾക്ക് തീറെഴുതി നൽകിയെന്നാരോപിച്ചാണ് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ കോലം അഴിക്കോട് അഴിയിൽ മുക്കിത്താഴ്ത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ, നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് എറിയാട് എന്നിവരാണ് മന്ത്രിയുടെ കോലം കടലിൽ താഴ്ത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed