പതിനേഴുകാരനെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ ജീവനൊടുക്കി

കളമശ്ശേരി: മയക്കുമരുന്ന് ഉപയോഗം വീട്ടുകാരെ അറിയിച്ചതിന് പതിനേഴുകാരനെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ ജീവനൊടുക്കിയ നിലയിൽ. കളമശേരി ഗ്ലാസ് കോളനി കാട്ടുപറന്പിൽ നിഖിൽ പോൾ (17) ആണ് തൂങ്ങി മരിച്ചത്. ഇന്ന് ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് സംഭവം. സംഭവത്തിൽ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കളമശേരി ഗ്ലാസ് കോളനിയിലാണ് 17 വയസുകാരനു മർദനമേറ്റത്. മർദിക്കുന്നതിന്‍റെ ഒരു മണിക്കൂറോളം നീളുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.