സിബിഐ കേസിനെ നേരിടുമെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാർ കേസ് സിബിഐയ്ക്ക് വിടാനുള്ള സർക്കാരിന്റെ അടവ് പരാജയപ്പെടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അന്വേഷണം പുതിയ കാര്യമൊന്നുമല്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വീണ്ടും സോളാർ കേസുമായി വരുന്നതാണ്. ഏത് അന്വേഷണത്തോടും സഹകരിക്കും. കുറ്റം ചെയ്തിട്ടില്ലെന്ന് പൂർണവിശ്വാസമുണ്ട്. അതിനാൽ ഏത് അന്വേഷണവും നേരിടാൻ തയാറാണ്.
കേസുകളെല്ലാം കരുതിക്കൂട്ടിയുള്ളതാണ്. ഗൂഢ ലക്ഷ്യങ്ങളോടെയാണ് കേസ് എടുത്തിട്ടുള്ളത്. എൽഡിഎഫ് സർക്കാർ അഞ്ച് കൊല്ലം അധികാരത്തിൽ ഇരുന്നിട്ട് യാതൊന്നു ചെയ്യാനാകാതെ പോയ കേസാണ് സോളാർ കേസ്. ഞങ്ങൾക്ക് ഏതായാലും സിബിഐയെ പേടിയില്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.