കേരളത്തിൽ കോവിഡ് നിരക്ക് വൻതോതിൽ ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ആരോഗ്യ സെക്രട്ടറി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പ്രതിദിന രോഗബാധ 9,000 വരെയെത്തുമെന്നും മുന്നറിയിപ്പുണ്ട്. തെരഞ്ഞെടുപ്പും സ്കൂളും കോളജും തുറന്നതുമെല്ലാമാണ് രോഗ വ്യാപനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കിടത്തി ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കുമെന്നും ആന്റിജൻ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്.

