ഇന്ത്യയിൽ കോവിഡ് നിരക്കിൽ ഗണ്യമായ കുറവ്


ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,505 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,03,40,470 ആയി. പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതിനൊപ്പം മരണ സംഖ്യയിലും കുറവ് രേഖപ്പെടുത്തുണ്ട്. 24 മണിക്കൂറിനിടെ 217 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,49,649 പേർക്കാണ് കൊറോണയെ തുടർന്ന് രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. 99,46,867 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,557 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,43,953 ആയി കുറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed