പെരുന്പാവൂരിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചനിലയിൽ
കൊച്ചി: പെരുന്പാവൂരിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചനിലയിൽ. പാറപ്പുറത്ത് വീട്ടിൽ ബിജു ഭാര്യ അന്പിളി, മക്കളായ അശ്വതി, അർജുൻ എന്നിവരെയാണു ചേലാമറ്റത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ രണ്ടു പേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പുമുറിയിലുമാണു തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയെന്നാണു പോലീസിന്‍റെ പ്രാഥമിക നിഗമനം. വീടുകൾ കേന്ദ്രീകരിച്ചു ചിട്ടി നടത്തിവന്നയാളാണു ബിജു. ചിട്ടിനടത്തിപ്പിനെ തുടർന്നുണ്ടായ കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണു പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ.

