ചാരക്കേസ് ഗൂഢാലോചന; നന്പി നാരായണനിൽ നിന്ന് തെളിവെടുപ്പ് തുടങ്ങി


തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയിൽ സുപ്രീംകോടതി നിയോഗിച്ച ഡി.കെ ജെയിൻ കമ്മി‌റ്റി തെളിവെടുപ്പ് തുടങ്ങി. സെക്രട്ടറിയേ‌റ്റ് അനക്‌സിൽ വച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. ഐഎസ്ആർഒ മുൻ ശാസ്‌ത്രജ്ഞൻ നമ്പി നാരായണനിൽ നിന്ന് കമ്മി‌റ്റി മൊഴിയെടുത്തു.

ഓൺലൈനായാണ് കമ്മി‌റ്റി അദ്ധ്യക്ഷൻ ഡി.കെ ജെയിൻ പങ്കെടുക്കുന്നത്. കമ്മി‌റ്റി അംഗങ്ങളായാ വി.എസ് സെന്തിലും ഡി.കെ പ്രസാും സി‌റ്റിംഗിൽ നേരിൽ പങ്കെടുക്കുന്നുണ്ട്. ഇന്നും നാളെയുമാണ് തെളിവെടുപ്പ് നടക്കുക. 2018ലാണ് സുപ്രീംകോടതി ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചത്. സമൂഹത്തിലെ ഉന്നതവ്യക്തിത്വമായ ശാസ്‌ത്രജ്ഞനെ സംശയത്തിന്റെ മുനയിൽ നിർത്തിയത് ഗുരുതരമായ പിഴവാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

You might also like

  • Straight Forward

Most Viewed