ഇബ്രാഹിംകുഞ്ഞ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വിജിലൻസ്
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്‌ലിംലീഗ് എംഎല്‍എയുമായ വി.കെ ഇബ്രാഹിംകുഞ്ഞ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വിജിലൻസ്.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് വിജിലൻസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേസമയം ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വാദം തുടരും. കൂടുതൽ രേഖകൾ ഹാജരാക്കാൻ ഉണ്ടെന്ന് ഇബ്രാഹിംകുഞ്ഞിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തനിക്കെതിരെ തെളിവില്ലെന്നും രാഷ്ട്രീയ ഗുഢാലോചനയാണ് അറസ്റ്റെന്നും ജാമ്യാപേക്ഷയിൽ ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടി. ആരോഗ്യസ്ഥിതി മോശമായതിനാൽ ജാമ്യം അനുവദിക്കണം എന്നാണ് ആവശ്യം.

