കൂടത്തായി കേസ്; ജോളിക്ക് ജാമ്യം നൽകിയതിനെതിരെ അന്വേഷണ സംഘം സുപ്രീംകോടതിയിലേക്ക്
കോഴിക്കോട്: കൂടത്തായ് കേസില്‍ ഒന്നാം പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിക്കും. ആറ് കേസുകളും പരസ്‍പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഒരു കേസില്‍ ജാമ്യം അനുവദിച്ചാല്‍ പോലും കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഈ നടപടി. അതേസമയം കൂടത്തായി കൊലപാതക പരന്പര കേസിലെ വിചാരണ നടപടികള്‍ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി ഈ മാസം 26 ലേക്ക് മാറ്റി.



