വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ


 

കൊല്ലം: മാവോയിസ്റ്റുകൾക്കെതിരേ വയനാട് പടിഞ്ഞാറത്തറ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷം പത്ത് വ്യാജ ഏറ്റുമുട്ടലുകൾ നടന്നു. മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കും ലാത്തിയും കൊണ്ടല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്ലാ വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ആന്ധ്രാപ്രദേശിലോ, ഛത്തീസ്ഗഢിലോ ഉള്ളപോലുള്ള തീവ്ര ഗ്രൂപ്പല്ല ഇവിടെ പ്രവർത്തിക്കുന്നത്. കുറെ പട്ടിണി പാവങ്ങളാണ്. അവരെയാണ് വെടിവെച്ച് കൊല്ലുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed