സ്വപ്ന സുരേഷിനൊപ്പം സെൽഫി; ആറ് വനിതാ പോലീസുകാർക്ക് താക്കീത്


തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം പോലീസുകാർ സെൽഫിയെടുത്തത് വിവാദത്തിൽ. സംഭവത്തിൽ ആറ് വനിതാ പോലീസുകാർക്ക് ഉന്നത ഉദ്യോഗസ്ഥർ താക്കീത് നൽകി. വനിതാ പോലീസുകാരിയുടെ ഫോണിലാണ് ചിത്രം പകര്‍ത്തിയത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും തുടങ്ങി.

അതേസമയം, കൗതുകത്തിന് സെൽഫിയെടുത്തതെന്നാണ് പോലീസുകാര്‍ നൽകുന്ന വിശദീകരണം. ആശുപത്രിയിൽ വച്ച് സ്വപ്ന ഉന്നതരെ ഫോണിൽ ബന്ധപ്പെട്ടെന്നും വാർത്തകൾ വന്നിരുന്നു. ഈ ആരോപണം നിലനിൽക്കെയാണ് ഇവർക്കൊപ്പം പോലീസുകാർ സെൽഫി എടുക്കുന്ന ചിത്രവും പുറത്തുവന്നിരിക്കുന്നത്.

You might also like

  • Straight Forward

Most Viewed