ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം; ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ


കൊച്ചി: ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി േസ്റ്റ ചെയ്തു. രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചതിനെതിരെ പി.ജെ ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വിഷയത്തിൽ‍ ഇടക്കാല േസ്റ്റ അനുവദിച്ച് ഹർ‍ജി ഫയലിൽ‍ സ്വീകരിക്കണമെന്നായിരുന്നു പി.ജെ ജോസഫിന്റെ ആവശ്യം. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചു. ഹർ‍ജി ഫയലിൽ‍ സ്വീകരിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് േസ്റ്റ ചെയ്യുകയും ചെയ്തു.

വിഷയത്തിൽ‍ വിശദമായ വാദം കേൾ‍ക്കുന്നതിനായി ഹർ‍ജി ഒക്ടോബർ‍ ഒന്നിലേക്ക് മാറ്റുകയും ചെയ്തു. ചിഹ്നം സംബന്ധിച്ച് തീരുമാനമെടുക്കാൻ‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. എന്നാൽ‍ പാർ‍ട്ടിയുടെ അവകാശത്തിനുമേൽ‍ നിയമപരിശോധന നടത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed