ചേരാനല്ലൂർ വാഹനാപകടം: മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് വി.ഡി. സതീശൻ; നീതി ഉറപ്പുനൽകിയെന്ന് മകൾ


ശാരിക

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. സന്ദർശനത്തിനിടെ ജയബാലകൃഷ്ണന്റെ കുടുംബം നിവേദനം കൈമാറി. സർക്കാർ പൂർണ്ണമായും ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകിയതായി ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി മാധ്യമങ്ങളോട് പ്രതികരിച്ചു.

തങ്ങൾക്കുണ്ടായിരുന്ന ആശങ്കകളെല്ലാം അദ്ദേഹത്തോട് നേരിട്ട് പങ്കുവെച്ചുവെന്നും അത് തന്നെയാണ് നിവേദനമായി എഴുതി നൽകിയതെന്നും മകൾ പറഞ്ഞു. സംഭവത്തിൽ ഇതുവരെ അർഹിച്ച നീതി ലഭിച്ചിട്ടില്ലെന്ന കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ സർക്കാർ എല്ലാ കാര്യത്തിലും ഒപ്പമുണ്ടാകുമെന്ന ശക്തമായ ഉറപ്പ് നൽകിയാണ് അദ്ദേഹം മടങ്ങിയതെന്നും ഭദ്രകീർത്തി വ്യക്തമാക്കി.

അതേസമയം, അപകടത്തിന് കാരണക്കാരനായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ സമർപ്പിച്ച ഹർജിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരുവിവരങ്ങൾ അടക്കം ഉൾപ്പെടുത്തിയതിനെ തുടർന്ന് അപ്പീൽ പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. നിയമപരമായ നടപടികളുടെ ഭാഗമായി പുതിയ അപ്പീൽ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. കേസിലെ പ്രതിയായ പതിനേഴുകാരന്റെ പിതാവും അഡീഷണൽ ജഡ്ജിയുമായ വ്യക്തിയുടെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.

article-image

vxbv

You might also like

  • Lulu Exchange
  • Straight Forward

Most Viewed