തിരുവനന്തപുരം ആർ.സി.സിയിൽ ഗുരുതര ചികിത്സാപിഴവ് ആരോപണം: ലുക്കീമിയ ബാധിച്ച ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് ക്യാനുല വെച്ചതിൽ പിഴവ്


ശാരിക

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) ഗുരുതര ചികിത്സാപിഴവ് നടന്നതായി ആരോപണം. ലുക്കീമിയ ബാധിച്ച ഒമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് നിലവിൽ വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. കൊല്ലം സ്വദേശികളായ വിഷ്ണു-വീണ ദമ്പതികളുടെ മകൻ വിധാനാണ് അപകടനിലയിൽ ചികിത്സയിൽ കഴിയുന്നത്.

കീമോതെറാപ്പിയുടെ ഭാഗമായി കുഞ്ഞിന്റെ കൈയിൽ ക്യാനുല വെച്ചതിലുണ്ടായ അനാസ്ഥയാണ് അവസ്ഥ വഷളാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. ക്യാനുല ഘടിപ്പിച്ച ഇടതുകൈയിൽ അണുബാധയുണ്ടായി നീരുവന്ന് വീർത്തിട്ടും ആശുപത്രി അധികൃതർ സമയബന്ധിതമായി മതിയായ ചികിത്സ നൽകിയില്ലെന്ന് കുഞ്ഞിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. മകന്റെ ആരോഗ്യസ്ഥിതി മോശമായത് രോഗത്തിന്റെ കാഠിന്യം കൊണ്ടല്ലെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ മൂലമാണെന്നും കുഞ്ഞിന്റെ അമ്മ വീണ ആരോപിച്ചു. കൈയിൽ വന്ന നീര് ക്രമേണ നെഞ്ചിലേക്ക് പടരുകയായിരുന്നു.

ഇത് സംബന്ധിച്ച് ഡോക്ടർമാരോട് ചോദിച്ചിട്ട് വ്യക്തമായ മറുപടി നൽകുന്നില്ലെന്നും ദിവസം ചെല്ലുന്തോറും കുഞ്ഞിന്റെ അവസ്ഥ ദാരുണമായി മാറുകയായിരുന്നുവെന്നും വീണ പറഞ്ഞു.ക്യാനുല ഇട്ടതിനെ തുടർന്നാണ് അണുബാധയുണ്ടായതെന്ന കാര്യം സമ്മതിക്കാൻ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്നും അമ്മ കുറ്റപ്പെടുത്തി. കുഞ്ഞിന് എങ്ങനെയാണ് അണുബാധ ഉണ്ടായതെന്ന് വിശദീകരിക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടിയ അമ്മ, കുഞ്ഞ് നിലവിൽ വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണെന്നും വ്യക്തമാക്കി.

article-image

്്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed