ബി.കെ.എസ്.എഫ് രക്തദാന ക്യാന്പ് ശ്രദ്ധേയമായി

മനാമ: കോവിഡ് മഹാമാരിയുടെ വിപത്തിൽ തുടക്കം മുതൽ ബഹ്റൈൻ സമൂഹത്തിൽ വേറിട്ട സാമൂഹ്യസേവനങ്ങൾ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം ബഹ്റൈൻ ഡിഫൻസ് ഹോസ്പ്പിറ്റലിൽ നടത്തിയ രക്തദാന ക്യാന്പ് ഏറെ ശ്രദ്ധേയമായി.
ക്യാന്പിൽ അറുപതോളം സഹോദരി സഹോദരങ്ങൾ രക്തം ദാനം ചെയ്തു. പ്രവാസി കമ്മീഷൻ അംഗവും ബി.കെ.എസ്.എഫ് രക്ഷാധികാര്യ സമിതി അംഗവുമായ സുബൈർ കണ്ണുർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബി.കെ.എസ്.എഫ് കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ കൺവീനർ ഹാരിസ് പഴയങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗമായ നജീബ് കടലായി സ്വാഗതവും രക്തദാന പ്രവർത്തനങ്ങൾക്ക് ക്യാന്പ് കോഡിനേറ്റർ റാഷിദ് കണ്ണങ്കോട്ട് ബി.കെ.എസ്.എഫ് കമ്യൂണിറ്റി സേവന ഭാരവാഹികളായ അൻവർ കണ്ണൂർ, സത്യൻ പേരാന്പ്ര, സലീന റാഫി, സലിം നന്പ്ര, സൈനൽ കൊയിലാണ്ടി, കാസിം പാടത്തായിൽ, അജീഷ് കെ.വി, ബഷീർ വാണിയക്കാട് മൻസൂർ, നൗഷാദ് പൂനുർ, ഷിബു ചെറുതിരുത്തി എന്നിവർ നേതൃത്വം നൽകി