സംവിധാനം രതീന ഷര്‍ഷാദ്; നായകൻ മമ്മൂട്ടി


നവാഗത സംവിധായിക രതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകന്‍. രതീന ഷര്‍ഷാദ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം അറിയിച്ചത്. ഒരു വനിതാ സംവിധായികക്കൊപ്പം മമ്മൂട്ടി ആദ്യമായാണ് പ്രവര്‍ത്തിക്കുന്നത്. ഹർഷാദ്, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗിരീഷ് ഗംഗാധരൻ ക്യാമറ ചലിപ്പിക്കും. ജേക്സ് ബിജോയ് ആണ് സംഗീതം. ദീപു ജോസഫ് എഡിറ്റിങ്ങും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കും. മനു ജഗത് ആണ് കലാ സംവിധാനം.

ജോര്‍ജ് സെബാസ്റ്റ്യന്‍, ശ്യാം മോഹന്‍, അര്‍ജുന്‍ രവീന്ദ്രന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed