ഇന്ദ്രന്‍സിന്റെ ആദ്യ കമേർസ്യൽ ചിത്രം ഒരുക്കാനൊരുങ്ങി വിജയ് ബാബു
ഇന്ദ്രന്‍സ് നായകനാകുന്ന ആദ്യ കമേർസ്യൽ ചിത്രം ഒരുക്കാൻ വിജയ് ബാബു. ഫിലിപ്സ് ആൻഡ് മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായ റോജിൻ തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം. സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. ഛായാഗ്രഹണം നീൽ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഈയിടെ പ്രഖ്യാപിച്ച വാലാട്ടി എന്ന സിനിമയ്ക്കു മുമ്പേ ഈ ചിത്രം തുടങ്ങുമെന്നും കേൾക്കുന്നു. മലയാളത്തിലെ പ്രശസ്ത യുവതാരമാകും താരത്തിന്റെ മകനായി എത്തുക. കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും. വി.സി അഭിലാഷ് സംവിധാനം ചെയ്ത ‘ആളൊരുക്ക’ത്തിലൂടെ 2017ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ ഇന്ദ്രൻസ്, 2019ൽ ഡോ. ബിജു സംവിധാനം ചെയ്ത ‘വെയിൽ മരങ്ങൾ’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മലയാളത്തിന്റെ അഭിമാനമായി മാറി.
മലയാളസിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയായ ഇന്ദ്രൻസിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രോജക്ട് ആയിരിക്കും വിജയ് ബാബു ചിത്രമെന്നാണ് അണിയറയിൽ നിന്നുളള റിപ്പോർട്ട്.

