ക​രി​പ്പൂ​രി​ൽ വി​മാ​ന സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ച്ചു


മലപ്പുറം: കോഴിക്കോട് വിമാനത്താവളം പൂർണമായും പ്രവർത്തന സജ്ജമായി. വിമാനങ്ങൾ സാധാരണ നിലയിൽ സർവീസ് പുനരാരംഭിച്ചതായും എയർപോർട്ട് ഡയറക്റ്റർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വിമാനാപകടം ഉണ്ടായതോടെയാണ് താത്കാലികമായി സർവീസ് നിർത്തിവച്ചത്. 

16 മണിക്കൂറിനുശേഷമാണ് സർവീസ് പുനരാരംഭിച്ചത്. അതേസമയം അപകടത്തിൽപ്പെട്ട വിമാനം ദിശ തെറ്റിച്ചാണ് പൈലറ്റ് ഇറക്കിയതെന്ന് എടിസി പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അപകടകാരണം കണ്ടെത്താനായി ഡിജിസിഎ നിയോഗിച്ച സംഘം കരിപ്പൂരിൽ എത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed