കരിപ്പൂർ ദുരന്തം; ഫൈസലിന് നഷ്ടമായത് അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കുഞ്ഞിനെ
കോഴിക്കോട്: പൊന്നുമ്മ നൽകി ഫൈസൽ തന്റെ ഏകമകൾ ആയിഷ ദുആയെ ഭാര്യ സുമയ്യ തസ്നിമിനൊപ്പം ദുബായ് എയർപോർട്ടിൽ നിന്നും യാത്രയാക്കിയത് മരണത്തിലേക്ക്. വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തിന് ശേഷമാണ് ദന്പതികൾക്ക് ഒരു കുഞ്ഞുണ്ടായത്.മണ്ണാർക്കാട്ടെ വീട്ടിൽ ഫൈസലിന്റെ ഉപ്പ റസാഖും മറ്റു കുടുംബാംഗങ്ങളും സുമയ്യയെയും ആയിഷയേയും കാത്തിരുന്നു. മൂന്നു മാസത്തെ വിസിറ്റിംഗ് വിസയ്ക്ക് ഭർത്താവ് ഫൈസലിനെ കാണാൻ പോയതായിരുന്നു സുമയ്യയും മകൾ ആയിഷയും. കോവിഡ് പ്രതിസന്ധി ഇവരുടെ മടക്കയാത്ര വൈകിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അപ്രതീക്ഷിതമായാണ് ഭാര്യയും കുഞ്ഞും നാട്ടിലേക്ക് എന്നാൽ പിന്നീട് വീട്ടുകാരെ തേടിയെത്തിയത് ദുരന്തവാർത്തയാണ്. ആയിഷ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ സുമയ്യ തസ്നി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മകൾ മരിച്ച വിവരം ഇവരെ അറിയിച്ചിട്ടില്ല. മകളുടെ വിയോഗ വാർത്തയറിഞ്ഞ് നാട്ടിലേക്ക് വരാനൊരുങ്ങുകയാണ് ഫൈസൽ. ദുബായിൽ ടെലികോം മേഖലയിലാണ് ഫൈസൽ ജോലിചെയ്യുന്നത്.




