ഇന്ത്യയിൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു


ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,537 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായി രണ്ടാം ദിവസമാണ് 60,000 ത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,88,612 ആയി. 24 മണിക്കൂറിനുള്ളിൽ 933 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,518 ആയി വർദ്ധിച്ചു. 

2.04 ആണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. കോവിഡ് ബാധിച്ച് 6,19,088 പേർ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. 14,27,006 പേർ കോവിഡ് മുക്തരായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed