ചിറയിൻകീഴ് കൈയാങ്കളി: രമ്യ ഹരിദാസ് എം.എൽ.എയ്ക്കും സജിത്തിനും കെ.പി.സി.സി പ്രസിഡന്റിന്റെ താക്കീത്


ഷീബ വിജയൻ

തിരുവനന്തപുരം: ചിറയിൻകീഴിൽ ഉണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് എം.എൽ.എയ്ക്കും യൂത്ത് കോൺഗ്രസ് നേതാവ് സജിത്തിനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ താക്കീത്. ഇരുവരെയും ഇന്ദിരാ ഭവനിലേക്ക് വിളിച്ചുവരുത്തിയാണ് കെ.പി.സി.സി പ്രസിഡന്റ് കർശന മുന്നറിയിപ്പ് നൽകിയത്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും പക്വതയോടെ കാര്യങ്ങളിൽ ഇടപെടണമെന്നും അദ്ദേഹം നിർദേശിച്ചു.

ഇരുവിഭാഗവും നൽകിയിട്ടുള്ള പൊലീസ് കേസുകൾ ഉടനടി പിൻവലിക്കാനും പരസ്യ പ്രതികരണങ്ങൾ നിർത്തിവെക്കാനും നിർദേശം നൽകിയിട്ടുണ്ട്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് വിഷയം അടിയന്തരമായി തീർപ്പാക്കിയത്. രമ്യ ഹരിദാസിന്റെ സഹായിയായ പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് നിർദേശിച്ചു.

പാർട്ടിതലത്തിൽ പ്രശ്നപരിഹാരത്തിനായി എം. വിൻസെന്റ്, പാലോട് രവി, നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എന്നിവരടങ്ങുന്ന നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, ഇരുവർക്കുമെതിരെ കൂടുതൽ അച്ചടക്ക നടപടികൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന.

article-image

dsfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed