കരിപ്പൂർ അപകടം: രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി


തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവള ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഇവർ സ്വമേധയാ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

വിമാനത്തിൽ എത്തിയവരിൽ ആർക്കെങ്കിലും കോവിഡ് രോഗികളുണ്ടെങ്കിൽ സ്ഥിതി സങ്കീർണമാകും. അതുകൊണ്ട് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർ സ്വമേധയാ ക്വാറന്‍റൈന് വിധേയമാകണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.  അതേസമയം വിമാനത്തിൽ എത്തിയ ഒരാൾക്ക് കോവിഡ് പോസീറ്റിവാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed