ലെബനന് താങ്ങായി ബഹ്റൈന്റെ സഹായം


മനാമ: ബെയ്റൂത്ത് നഗരത്തിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ലെബനന് സഹായഹസ്തവുമായി ബഹ്റൈൻ. അടിയന്തര ആവശ്യമുള്ള മരുന്നുകളുമായി ഇന്നലെ രാവിലെയാണ് ബഹ്റൈനിൽ നിന്നും വിമാനം പുറപ്പെട്ടത്. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദിന്റെയും, റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെയും  നിർദേശപ്രകാരമാണ് സഹായങ്ങൾ എത്തിക്കുന്നത്. സ്ഫോടനത്തിന് പിന്നാലെ ഇവിടെയുള്ള ആശുപത്രികളിൽ മരുന്നുകളുടെ ദൗർലഭ്യം ഉള്ളതായി ലെബനീനസ് ഭരണകൂടം വ്യക്തമക്കിയ സാഹചര്യത്തിലാണ് ഈ നടപടി. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സെയിദിന്റെ മേൽനോട്ടത്തിലാണ് സഹായങ്ങൾ ലെബനനിലേയ്ക്ക് അയച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed