"പ്രതിപക്ഷം എല്ലാവിധ സഹകരണവും നൽകി; കൊവിഡ് പ്രതിരോധത്തിൽ കേരള സർക്കാർ പൂർണ പരാജയം"


തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യക്ഷമമായ ഇടപെടൽ സർക്കാർ നടത്തിയില്ല. പ്രതിപക്ഷം എല്ലാവിധ സഹകരണവും നൽകിയെന്ന് ചെന്നിത്തല പറഞ്ഞു. സർക്കാരിന് പിന്നെ എന്ത് റോളാണ് ഉള്ളതെന്നാണ് ചെന്നിത്തലയുടെ ചോദ്യം. പ്രതിസന്ധി നേരിടുന്നവർക്ക് 5000 രൂപ നേരിട്ട് നൽകണം. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും ചെന്നിത്തല.

തിരുവനന്തപുരത്ത് രോഗികളുടെ സംരക്ഷണത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുകയാണ്. സ്വയം ചികിത്സിക്കുക എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. രോഗം വരുന്ന ആളുകൾ അവരവരുടെ വീട്ടിൽ തന്നെ ചികിത്സ തുടരണമെന്നാണ് പറയുന്നത്. അത് ഫലപ്രദമാണോ എന്ന് പരിശോധിക്കേണ്ടതാണ്. എന്ത് ചെയ്യരുതെന്ന് മാത്രമേ ഗവൺമെന്റ് പറയുന്നുള്ളൂ.

ഇനി ഗവൺമെന്റിന്റെ യാതൊരു സഹായവും ഉണ്ടാകില്ല. ആര് വീട്ടിൽ മോണിറ്റർ ചെയ്യുമെന്ന് പറയുന്നില്ല. രോഗം വരുന്നതിന്റെ മുഴുവൻ ഉത്തരവാദിത്തം ജനങ്ങൾക്കാണ്. നിയമങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ നടപടികൾ എടുക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കുറവാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നു പറഞ്ഞ ചെന്നിത്തല ഫസ്റ്റ്‌ലൈൻ ട്രീറ്റമെന്റ് സെന്ററുകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്നും പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് രോഗികളുടെ സംരക്ഷണത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുകയാണ്. സ്വയം ചികിത്സിക്കുക എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. രോഗം വരുന്ന ആളുകൾ അവരവരുടെ വീട്ടിൽ തന്നെ ചികിത്സ തുടരണമെന്നാണ് പറയുന്നത്. അത് ഫലപ്രദമാണോ എന്ന് പരിശോധിക്കേണ്ടതാണ്. എന്ത് ചെയ്യരുതെന്ന് മാത്രമേ ഗവൺമെന്റ് പറയുന്നു.

ഇനി ഗവൺമെന്റിന്റെ യാതൊരു സഹായവും ഉണ്ടാകില്ല. ആര് വീട്ടിൽ മോണിറ്റർ ചെയ്യുമെന്ന് പറയുന്നില്ല. രോഗം വരുന്നതിന്റെ മുഴുവൻ ഉത്തരവാദിത്തം ജനങ്ങൾക്കാണ്. നിയമങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ നടപടികൾ എടുക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കുറവാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. ഫസ്റ്റ്‌ലൈൻ ട്രീറ്റമെന്റ് സെന്ററുകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്നും ചെന്നിത്തല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമര പരിപാടികളുമായി മുന്നോട്ട് പോകും.

 

You might also like

  • Straight Forward

Most Viewed