ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി രാജ കുടുംബം


തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. 'സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു' എന്നാണ് രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയുടെ ആദ്യ പ്രതികരണം.

വിധിയുടെ വിശദാംശങ്ങൾ മുഴുവൻ അറിഞ്ഞിട്ടില്ല, നിയമ വിദഗ്ധരുമായി ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം പ്രതികരിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ അവകാശമുണ്ടെന്ന രാജകുടുംബത്തിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. നിബന്ധനകളോടെയാണ് സുപ്രീംകോടതി ഇക്കാര്യം അംഗീകരിച്ചത്. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുവനന്തപുരം ജില്ല ജഡ്ജിയുടെ അദ്ധ്യക്ഷതയില്‍ പുതുതായി ഭരണസമിതി രൂപവത്കരിക്കാനും കോടതി അനുമതി നല്‍കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed