നെടുന്പാശേരി വഴി തോക്ക് കടത്തിയ കേസിൽ അന്വേഷണം പ്രഖ്യാപിച്ച് എൻഐഎ
കൊച്ചി: നെടുന്പാശേരി വഴി തോക്ക് കടത്താൻ ശ്രമിച്ച കേസും എൻഐഎ അന്വേഷിക്കുന്നു. തോക്ക് എത്തിച്ചത് ആർക്കു വേണ്ടിയെന്ന് പരിശോധിക്കും. തോക്ക് കടത്തിയത് പാലക്കാട് റൈഫിൾ അസോസിയേഷന്റെ പേരിലാണ്. എന്നാൽ ഇതുസംബന്ധിച്ച് അറിവില്ലെന്ന് റൈഫിൾ അസോസിയേഷൻ അധികൃതർ പറയുന്നു. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് പ്രതി കെ.ടി റമീസിൽ നിന്ന് കഴിഞ്ഞ നവംബറിലാണ് ആറ് തോക്കുകൾ പിടിച്ചെടുത്ത്. പിന്നീടുള്ള പരിശോധനയിൽ 13 തോക്കുകളുണ്ടെന്ന് കണ്ടെത്തി.
അതേസമം, കെ.ടി റമീസ് തോക്ക് കടത്തിയ കേസിൽ അഞ്ചു മാസം കഴിഞ്ഞിട്ടും ബാലിസ്റ്റിക് പരിശോധന റിപ്പോർട്ട് കൈമാറിയില്ല. റിപ്പോർട്ട് കസ്റ്റംസ് മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. ബാലിസ്റ്റിക് റിപ്പോർട്ട് ലഭിച്ചാൽ റമീസിനെ കേസിൽ പ്രതി ചേർക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

