സ്വപ്‌ന കേരളം വിട്ടതില്‍ പോലീസിനോ സര്‍ക്കാരിനോ വീഴ്ച പറ്റിയിട്ടില്ലെന്ന് ഇ.പി ജയരാജന്‍
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ വെള്ളപൂശി മന്ത്രി ഇ.പി ജയരാജന്‍. സ്വപ്‌ന കേരളം വിട്ടതില്‍ പോലീസിനോ സര്‍ക്കാരിനോ വീഴ്ച പറ്റിയിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞു.
സ്വപ്ന കേരളം വിട്ടതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ല. കൊറോണ ജാഗ്രതയുണ്ടെന്ന് കരുതി ആരൊക്കെ എവിടെയൊക്കെ പോകുന്നുവെന്ന് പോലീസിന് നോക്കാനാവില്ല. പ്രതിപക്ഷത്തിന്റെയും മാദ്ധ്യമങ്ങളുടെയും ആളുകള്‍ എല്ലായിടത്തും ഉണ്ടായിട്ടും സ്വപ്നയെ കണ്ടുപിടിക്കാനായില്ലല്ലോ എന്നും ജയരാജന്‍ പരിഹസിച്ചു.
സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടുവെന്നത് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതാണ്. എന്‍ഫോഴ്‌സ്‌മെന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത് . കോണ്‍ഗ്രസും ബിജെപിയും സൈബര്‍ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

