തൃശൂരിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ജീവനൊടുക്കി
തൃശൂർ: തൃശൂരിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജോൺസൺ (65) ആണ് മരിച്ചത്. ജൂലൈ ഏഴിന് മൂംബൈയിൽ നിന്നുമെത്തിയ ഇയാൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. മൃതദേഹം കോവിഡ് പ്രോട്ടക്കോൾ പ്രകാരം സംസ്കരിക്കും.

