പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്ലസ്ടു സീറ്റ് : വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: പ്ലസ്ടു പ്രവേശനത്തിന് കോവിഡ് വ്യാപനം പ്രതിസന്ധിയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഓൺലൈനിലൂടെയാണ് പ്ലസ്ടു പ്രവേശന നടപടികൾ കൈകാര്യം ചെയ്യുന്നത്. അതിനാൽ തന്നെ കുട്ടിക്ക് സ്കൂളുകളിൽ എത്താതെ തന്നെ പ്രവേശനം നേടാമെന്നും മന്ത്രി അറിയിച്ചു. പ്ലസ്ടുവിന് പഠിക്കാൻ ആഗ്രഹമുള്ള എല്ലാ കുട്ടികൾക്കും സീറ്റുണ്ടാകും. സിബിഎസ്ഇ വിദ്യാർത്ഥികൾക്കും പ്ലസ്ടു സീറ്റ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. എ സ്എസ്എൽസി പുനർമൂല്യനിർണയത്തിന് ‌ജൂലൈ രണ്ട് മുതൽ ഏഴു വരെ അപേക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്ലസ് വൺ ക്ലാസുകൾ ഓൺലൈനായി നടത്തും. നിലവിലുള്ള ഓൺലൈൻ പഠനത്തിന്‍റെ പോരായ്മകൾ നികത്തും. കുട്ടികളുടെ പാഠപ്പുസ്തകങ്ങൾ‌ ഉടൻ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. സേ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. കോവിഡ് മൂലം പരീക്ഷ എഴുതാതിരുന്ന കുട്ടികൾക്ക് റെഗുലറായി തന്നെ പരീക്ഷ എഴുതാനാവും. ഫിസിക്സ്, കെമിസ്ട്രി, കണക്ക് പരീക്ഷകൾ റെഗുലറായി എഴുതാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed