കോട്ടയം ധാരണ പാലിച്ചാൽ‌ ജോസിന് മടങ്ങിയെത്താമെന്ന് ചെന്നിത്തല


തിരുവനന്തപുരം: കോട്ടയത്തെ ധാരണ പാലിച്ചാൽ‌ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് യുഡിഎഫിലേക്ക് തിരിച്ചുവരാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയുടെ അച്ചടക്കത്തിനും യോജിപ്പിനും വേണ്ടിയാണ് ജോസ് വിഭാഗത്തെ പുറത്താക്കിയ തീരുമാനമെടുത്തത്. 

മുന്നണിയിൽ പ്രവർത്തിക്കുമ്പോൾ മുന്നണി മര്യാദകൾ പാലിക്കണം. കോട്ടയത്തെ ധാരണ പാലിക്കുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് പ്രശ്നം. അവരുമായി രാഷ്ട്രീയ തർക്കങ്ങളൊന്നുമില്ല. ധാരണ പാലിക്കാൻ തയ്യാറായാൽ മറ്റ് പ്രശ്നങ്ങളില്ലെന്നും ചെന്നിത്തല പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed