ഭീഷണി: മുംബൈയിലെ താജ് ഹോട്ടലിന് സുരക്ഷ ശക്തമാക്കി


മുംബൈ: ഭീഷണി സന്ദേശത്തെ തുടർന്ന് മുംബൈയിലെ താജ് ഹോട്ടലിന് സുരക്ഷ ശക്തമാക്കി. അർദ്ധരാത്രി 12.30 ഓടെയാണ് ഫോണിലൂടെ ഹോട്ടലിലേക്ക് ഭീഷണി സന്ദേശമെത്തിയത്. പിന്നാലെ ഹോട്ടൽ അധികൃതർ വിവരം പോലീസിനെ അറിയിച്ചു.

പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഹോട്ടൽ സമുച്ചയം ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ ഹോട്ടലിന് പോലീസ് കാവൽ ഏർപ്പെടുത്തി. 26/11 മുംബൈ ഭീകരാക്രമണത്തിൽ ലഷ്കർ ഭീകരർ പ്രധാനമായി ലക്ഷ്യംവച്ചത് താജ് ഹോട്ടലിനെയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed