ധാരണ നടപ്പാക്കിയാൽ ജോസ് വിഭാഗത്തിന് യുഡിഎഫിലേക്ക് മടങ്ങിവരാം: ഉമ്മൻചാണ്ടി


കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗം ധാരണ നടപ്പിലാക്കിയാൽ യുഡിഎഫിലേക്ക് മടങ്ങിവരാൻ കഴിയുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. യുഡിഎഫിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഘട്ടമെത്തിയപ്പോഴാണ് ആഗ്രഹിക്കാത്ത തീരുമാനം എടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലിയുള്ള തർക്കം മാത്രമാണ് പ്രശ്നം. പരിഹാരത്തിനായി യുഡിഎഫ് നേതൃത്വം കൂട്ടായി പരിശ്രമിച്ചു. എന്നാൽ ധാരണ നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോൾ തങ്ങളാരും ആഗ്രഹിക്കാത്ത തീരുമാനം എടുക്കേണ്ടിവന്നു. ധാരണ നടപ്പിലാക്കിയാൽ ചർ‌ച്ചകൾക്ക് സാധ്യതയുണ്ട്. കെ.എം മാണിയും കേരള കോൺഗ്രസും യുഡിഎഫിന്‍റെ അവിഭാജ്യഘടകമാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർ‌ത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed