മഹാമാരിയാകാൻ സാധ്യതയുള്ള പുതിയ പകർച്ചപ്പനി വൈറസ് ചൈനയിൽ കണ്ടെത്തി


ബെയ്ജിംഗ്: മഹാമാരിയാകാൻ സാധ്യതയുള്ള പുതിയ പകർച്ചപ്പനി വൈറസ് ചൈനയിൽ ഗവേഷകർ കണ്ടെത്തി. പന്നികളിലാണ് ഇവ കണ്ടെത്തിയതെങ്കിലും വൈറസ് മനുഷ്യരിലേക്കും വ്യാപിക്കാം. പരിവർത്തനം ചെയ്യുന്ന രോഗാണു അതിവേഗം വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് വ്യാപിക്കുകയും ആഗോളതലത്തിൽ പൊട്ടിപ്പുറപ്പെടുന്നതിനും കാരണമാകുമെന്ന് ഗവേഷകർ ആശങ്കപ്പെടുന്നു. മനുഷ്യരെ ബാധിക്കാൻ കടുത്ത സാധ്യതകളാണുള്ളത്. തത്കാലം ഭീഷണിയില്ലെങ്കിലും സൂക്ഷ്മ നിരീക്ഷണം വേണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. പുതിയതായതിനാൽ മനുഷ്യർക്ക് ഈ വൈറസിനെതിരെ പ്രതിരോധശേഷി കുറവായിരിക്കാം. മുൻകരുതൽ ഇല്ലെങ്കിൽ ലോകമെങ്ങും പടർന്നേക്കാമെന്നും മുന്നറിയിപ്പ് നൽകുന്നു. 2009ലുണ്ടായ പന്നിപ്പനിക്ക് സമാനമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന പകർച്ചപ്പനിയെന്നാണ് റിപ്പോർട്ട്. “ജി4 ഇഎ എച്ച്1എൻ1’ എന്നാണ് ഈ വൈറസിന് പേരിട്ടിരിക്കുന്നത്. മനുഷ്യന്‍റെ കോശങ്ങളിൽ പെരുകാനുള്ള കഴിവാണ് ഈ വൈറസിനെ കൂടുതൽ അപകടകാരിയാക്കുന്നതെന്നും ഗവേഷകർ പറയുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed