കേരളത്തിൽ ഒരു കോവിഡ് മരണം കൂടി: മരിച്ചത് തിരുവനന്തപുരം സ്വദേശി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. നെട്ടയം സ്വദേശി തങ്കപ്പൻ (76) ആണ് മരിച്ചത്. മുംബൈയിൽ നിന്നാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. വന്നപ്പോൾ തന്നെ ശാരിരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അസുഖം കൂടിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിക്കുന്നത്.
27 നാണ് മരണം സംഭവിച്ചത്. മരണ ശേഷം ആണ് സ്രവ പരിശോധന നടത്തിയത്. ഫലം വന്നപ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കടുത്ത പ്രമേഹം അടക്കം ഗുരുതരമായ ശാരീരിക അസ്വസ്ഥതകൾ വേറെയും ഉണ്ടായിരുന്നു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

