ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി
ന്യൂഡൽഹി: പ്രമുഖ മൊബൈൽ ആപ്ലിക്കേഷനായ ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ആപ്പിൾ ആപ് സ്റ്റോറിൽനിന്നും നീക്കി. കേന്ദ്രസർക്കാർ ടിക് ടോക് നിരോധിച്ചതിനു പിന്നാലെയാണ് നടപടി. ഇന്ത്യയിൽ 20 കോടിയിലേറെ ഉപയോക്താക്കളാണ് ടിക് ടോകിനുള്ളത്. പ്ലേ സ്റ്റോറിലേയും ആപ്പിൾ ആപ് സ്റ്റോറിലേയും ടോപ് 10 ആപ്ലിക്കേഷനാണ് ടിക് ടോക്. ടിക് ടോക് നിലവിൽ ഡൗൺലോഡ് ചെയ്തവർക്ക് ആപ്പ് ഉപയോഗിക്കാനും അതിൽ വീഡിയോ പോസ്റ്റ് ചെയ്യാനും സാധിക്കുന്നുണ്ട്. എന്നാൽ ഇനി ഇവ ഇന്ത്യയിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഇപ്പോഴും പ്ലേ സ്റ്റോറിൽ അത് കാണാൻ കഴിയും. ആപ്പ് അൺഇൻസ്റ്റാൾ ചെയ്‌തു കഴിഞ്ഞാൽ ടിക്ക് ടോക്ക് പ്ലേ സ്റ്റോറിൽ ദൃശ്യമാകില്ല.

