ബ്ലാക്ക്‌മെയ്‌ലിങ് കേസ്: നടൻ ധർമ്മജന്റെ മൊഴിയെടുക്കും, നേരിട്ട് ഹാജരാകാൻ നിർദ്ദേശം


കൊച്ചി: ബ്ലാക്ക്മെയ്‌ലിംഗ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ധർമജൻ ബോൾഗാട്ടിയുടെ മൊഴി രേഖപ്പെടുത്തും. ധർമജനോട് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി. കേസിലെ പ്രതികൾ സ്വർണക്കടത്തിന് താരങ്ങളെ സമീപിച്ചെന്നാണ് സൂചന. അതേസമയം കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഹാരിസ് ഇന്ന് പിടിയിലായിരുന്നു. ഇയാളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്ക് മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ബന്ധമുണ്ടെന്നാണ് വിവരം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed