കസ്റ്റഡി കൊലപാതകം; സതൻകുളം േസ്റ്റഷൻ ഏറ്റെടുക്കാൻ റവന്യൂ വകുപ്പിനോട് ഹൈക്കോടതി നിർദ്ദേശം
ചെന്നൈ: കസ്റ്റഡി കൊലപാതകം നടന്ന സതൻകുളം പൊലീസ് േസ്റ്റഷന്റെ നിയന്ത്രണം ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം. സംഭവത്തിൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും തെളിവുകൾ സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു. േസ്റ്റഷനിലെ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ പറഞ്ഞു.
അതേസമയം, കേസ് സി.ബി.ഐക്ക് കൈമാറുന്ന കാര്യത്തിൽ ഇടപെടുന്നില്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി. േസ്റ്റഷനിൽ രണ്ടുവർഷമായി സിസി ടിവി പ്രവർ്ത്തിക്കുന്നില്ല. ലോക്കപ്പ് മർദ്ദനത്തിനായി േസ്റ്റഷനിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ഫ്രണ്ട്സ് ഓഫ് പൊലീസ് എന്ന പേരിലുള്ള വോളണ്ടിയർ സംഘത്തിനും മർദ്ദനത്തിൽ പങ്കുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തി.
ഇതേ േസ്റ്റഷനിൽ രണ്ടാഴ്ച മുന്പും ഉരുട്ടിക്കൊല നടന്നുവെന്ന് ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തി. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ സംസ്കരിച്ചു. ഓട്ടോ മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് മഹേന്ദ്രനെ പൊലീസ് പിടികൂടിയത്. പിന്നീട് േസ്റ്റഷനിൽ വച്ച് കൊടിയ മർദ്ദനത്തിന് ഇരയാക്കുകയായിരുന്നു.

