എടപ്പാളിലെ കൊവിഡ് ബാധിതരുടെ സന്പർക്ക പട്ടികയിൽ 20,000 പേർ


മലപ്പുറം: എടപ്പാളിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടർമാരുടെയും മൂന്നു നഴ്‌സുമാരുടെയും സന്പർ‍ക്ക പട്ടികയിൽ ഇരുപതിനായിരത്തോളം പേർ‍. ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം ആശുപത്രി അധികൃതർ കൈമാറിയ പട്ടികയും ഇതിൽ ഉൾപ്പെടും. മേഖലയിലെ രോഗബാധിതരെ മുൻകൂട്ടി കണ്ടെത്താൻ 1500 പേരിൽ റാൻ‍ഡം പരിശോധന നടത്തും. സമീപത്തെ കൂടുതൽ‍ പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്താനും ആലോചനയുണ്ട്.

വിഷയത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി കെടി ജലീൽ എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed