കൊച്ചി ബ്ലാക്ക്മെയ്ലിംഗ് തട്ടിപ്പ് കേസ്: മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ
കൊച്ചി: ബ്ലാക്ക്മെയ്ലിംഗ് തട്ടിപ്പ് കേസിൽ നിർണായക അറസ്റ്റ്. മുഖ്യപ്രതികളിൽ ഒരാളായ ഹാരിസാണ് പിടിയിലായത്. ഇയാൾ തൃശൂർ സ്വദേശിയാണ്. മേക്ക്അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഹാരിസിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ട്. ഈ സംഭവത്തിൽ ഇതുവരെ ലൈംഗികാതിക്രമമോ, മാനഭംഗമോ നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഷംനയുടെ മാതാവ് നൽകിയ പരാതി പ്രകാരമാണ് അറസ്റ്റ്.

