സംസ്ഥാനത്തേക്ക് വിവാഹത്തിനായി വരുന്നവരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി


കൊച്ചി: സംസ്ഥാനത്തേക്ക് വിവാഹത്തിനായി വരുന്നവരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. വധൂവരന്മാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വധൂവരന്മാർക്കൊപ്പം അഞ്ച് സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വരാം. വിവാഹ കാർഡ് ജാഗ്രതാ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ഒരാഴ്ച കഴിഞ്ഞ് തിരികെ പോകുന്നവർക്കാണ് ഇളവ്.

നേരത്തെ, സംസ്ഥാനത്തേക്ക് എത്തുന്നവർ ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധനയിൽ നിന്ന്, കേസുകൾക്കോ മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കോ സംസ്ഥാനത്തേക്ക് അടിയന്തരമായി വരുന്നവരെ ഒഴിവാക്കിയിരുന്നു. ഈ പട്ടികയിലാണ് ഇപ്പോൾ വിവാഹ പാർട്ടികളെയും പെടുത്തിയിരിക്കുന്നത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed