പ്രതിക്ക് കൊവിഡ്: പുനലൂർ സ്റ്റേഷനിലെ 15 പൊലീസുകാർ നിരീക്ഷണത്തിൽ


കൊല്ലം: ലഹരി മരുന്ന് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പുനലൂർ പൊലീസ് േസ്റ്റഷനിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇൻസ്പെക്ടർ അടക്കം 15 പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പട്രോളിങ് സംഘം അടക്കം േസ്റ്റഷനിൽ വന്നു പോയ മറ്റു പൊലീസുകാരുടെ വിശദാംശങ്ങളും ശേഖരിക്കുകയാണ്. േസ്റ്റഷൻ അണുവിമുക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed