സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കൊല്ലം മയ്യനാട് സ്വദേശി
കൊല്ലം: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.
ഡൽഹി നിസാമുദ്ദീനിൽ നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാർ കേരളത്തിലെത്തിത്. ക്വാറന്റീനിൽ കഴിയവെ പനി ബാധിച്ചു. തുടർന്ന് കോവിഡ് പരിശോധന നടത്തി. 17−ാം തീയതിയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

