പാപ്പുക്കു‌ട്ടി ഭാഗവതർ അന്തരിച്ചു


കൊച്ചി: സംഗീതജ്ഞനും നടനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു. 107 വയസായിരുന്നു. എറണാകുളം പള്ളുരുത്തിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. സംഗീത നാടകങ്ങളിലൂടെ കലാരംഗത്തെത്തിയ അദ്ദേഹം കേരള സൈഗാൾ എന്നാണ് അറിയപ്പെട്ടിരുന്നത്. തന്‍റെ ഏഴാമത്തെ വയസിൽ വേദമണി എന്ന സംഗീതനാടകത്തിലൂടെയാണ് ഇദ്ദേഹം അരങ്ങിലെത്തിയത്. 

മായ, സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകൾ, ചിരിക്കുന്ന ചെകുത്താൻ, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങി നിരവധി നാടകങ്ങളിലായി പതിനയ്യായിരം വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം സിനിമകളിലും അഭിനയിച്ചു. ആർട്ടിസ്റ്റ് പി.ജെ. ചെറിയാന്‍റെ 'മിശിഹാചരിത്ര'ത്തിൽ മഗ്ദലന മറിയത്തിന്‍റെ വേഷമിട്ടാണ് പ്രൊഫഷണൽ നടനാവുന്നത്. 2010ൽ ദിലീപ് നായകനായ "മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി പിന്നണി പാടിയത്. നടൻ മോഹൻജോസ്, സംവിധായകൻ കെ.ജി ജോർജിന്‍റെ ഭാര്യയയും ഗായികയുമായ സെൽമ, സാബു ജോസ് എന്നിവർ മക്കളാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed