സാനിറ്റൈസർ വിൽക്കാൻ ലൈസൻസ് നിർബന്ധം


തിരുവനന്തപുരം: സാനിറ്റൈസർ വിൽക്കാൻ ലൈസൻസ് നിർബന്ധമാക്കി സർക്കാർ. ഡ്രഗ്സ് ആന്‍റ് കോസ്മെറ്റിക്സ് ആക്ടിലെ സെക്ഷൻ 3 (ബി) പ്രകാരം ഹാൻഡ് സാനിറ്റൈസറുകൾ മരുന്നിന്‍റെ നിർവചനത്തിൽ ഉൾപ്പെടുമെന്നും അലോപ്പതി മരുന്നുത്പാദന ലൈസൻസോടെ നിർമിക്കുന്ന ഹാൻഡ് സാനിറ്റൈസറുകൾ വിൽക്കുന്നതിനു വിൽപ്പന ലൈസൻസുകൾ വേണമെന്നും ഡ്രഗ്സ് കണ്‍ട്രോളർ അറിയിച്ചു. നിലവിൽ ലൈസൻസുകളുളള മരുന്നു വ്യാപാര സ്ഥാപനങ്ങളൊഴികെയുളള മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങൾ ഹാൻഡ് സാനിറ്റൈസറുകൾ വിതരണവും വിൽപനയും നടത്തുന്നതിനു ലൈസൻസ് എടുക്കണം. ലൈസൻസില്ലാതെ വിൽപ്പന നടത്തുന്നത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940-ലെ വ്യവസ്ഥകൾക്കു വിരുദ്ധവും കുറ്റകരവും, ശിക്ഷാർഹവുമാണ്. 

മരുന്നു മൊത്തവ്യാപാര സ്ഥാപനങ്ങൾ, ഫാറം 20എ/20ബി/20 ലൈസൻസുകളുള്ള വ്യാപാര സ്ഥാപനങ്ങൾക്കു മാത്രമേ ഹാൻഡ് സാനിറ്റൈസറുകൾ വിൽക്കാവൂ. ആയുർവേദ ലൈസൻസിന്‍റെ കീഴിൽ ഉത്പാദിപ്പിക്കുന്ന ഹാൻഡ് സാനിറ്റൈസറുകൾക്ക് ഈ നിബന്ധനകൾ ബാധകമല്ല. കോസ്മെറ്റിക് ഉൽപ്പാദന ലൈസൻസ് പ്രകാരം നിർമിച്ച് വിതരണം/വിൽപ്പന ചെയ്യുന്ന ഹാൻഡ് സാനിറ്റൈസറുകൾ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കണ്‍ട്രോളർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed