ഈ മാസം 25 വരെ പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് ‍‍സർട്ടിഫിക്കറ്റ് വേണ്ടെന്ന് സംസ്ഥാന സർക്കാർ


തിരുവനന്തപുരം: വിദേശത്ത് നിന്ന് ഈ മാസം 25 വരെ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് സംസ്ഥാന സർക്കാർ. 25നകം വിദേശത്ത് കോവിഡ് പരിശോധനക്കുള്ള സംവിധാനം ഒരുക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

നാളെ മുതൽ വിദേശത്തുനിന്ന് വരുന്ന മുഴുവൻ പ്രവാസികൾക്കു അതാത് രാജ്യത്ത് കോവിഡ് പരിശോധന വേണമെന്ന് നേരത്തെ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വ്യവസ്ഥയാണ് നീക്കിയത്. ഇതോടെ ചാർട്ടർ വിമാനങ്ങൾക്ക് അഞ്ചു ദിവസത്തെ കൂടി സാവകാശം ലഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed