കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽ നിന്ന്


ന്യൂഡൽഹി: രാജ്യത്തു ട്രെയിൻ സർവീസ് പുനഃരാരംഭിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലേക്കു ആദ്യ സർവ്വീസ് ബുധനാഴ്ച. ഡൽഹിയിൽ നിന്നും കൊങ്കൺ വഴി തിരുവനന്തപുരത്തേയ്ക്കാണ് സർവ്വീസ്. കേരളത്തിൽ ഒന്പത് സ്റ്റോപ്പുകളുകളാണ് അനുവദിച്ചിരിക്കുന്നത്. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ സ്പെഷ്യൽ ട്രെയിനുകളായി ഓടിക്കുന്നതു രാജധാനി കോച്ചുകളായിരിക്കും.ഡൽഹി− തിരുവനന്തപുരം സ്പെഷൽ ട്രെയിൻ ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലും തിരുവനന്തപുരം−ഡൽഹി ട്രെയിൻ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും സർവ്വീസ് നടത്താനാണ് ആലോചന. തിരുവനന്തപുരത്തുനിന്നുള്ള ആദ്യ ട്രെയിൻ മേയ് 15നും സർവിവീസ് നടത്തുമെന്നാണ് സൂചന.

ഇന്ന് വൈകുന്നേരം നാല് മുതൽ ടിക്കറ്റ് ബുക്കിംഗ് റെയിൽവേ ആരംഭിക്കും. ഐആർടിസിയുടെ വെബ്സൈറ്റിലൂടെയാണ് ടിക്കറ്റ് വിൽപ്പന. യാത്രക്കാരെ തെൽമൽ സ്ക്രീനിംഗിന് വിധേയരാക്കും. മാസ്ക് നിർബന്ധമാണ്. കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർക്കാണ് യാത്രാനുമതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed